ഇത് വരെയും പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടേബര്‍ 10 മുതല്‍ 14 വരെ സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാവുന്നതാണ്.
ആര്‍ക്കെല്ലാം അപേക്ഷിക്കാം
- മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്ക്.
- ഇത് വരെയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക്.
- എസ്. എസ്. എല്‍. സി സേ പരീക്ഷ പാസായവര്‍ക്ക്
ആര്‍ക്കെല്ലാം അപേക്ഷിക്കാന്‍ പാടില്ല
- നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍.
- നേരത്തെ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാവാത്ത വിദ്യാര്‍ത്ഥികള്‍.
- നേരത്തെ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്(ടി.സി) വാങ്ങിയ വിദ്യാര്‍ത്ഥികള്‍.
അപേക്ഷിക്കേണ്ടത് എങ്ങനെ
നേരത്തെ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ HSCAP വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ ലോഗിനില്‍ കയറിയ ശേഷം ‘RENEW APPLICATION’ എന്ന ലിങ്ക് വഴി ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിക്കുന്ന വേക്കന്‍സിക്ക് അനുസൃതമായി പുതിയ സ്‌കൂള്‍ ഒപ്ഷന്‍ നല്‍കേണ്ടതാണ്.
ഇത് വരെയും അപേക്ഷിക്കാത്തവര്‍ HSCAP വെബ്‌സൈറ്റിലെ ‘APPLY ONLINE-SWS’ എന്ന ലിങ്കിലൂടെ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ച ശേഷം ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ കേന്‍ഡിഡേറ്റ് ലോഗിന്‍ രൂപീകരിക്കേണ്ടതാണ്.
എസ്.എസ്. എല്‍. സി സേ പരീക്ഷ പാസായവരും ഈ രീതിയിലാണ് അപേക്ഷിക്കേണ്ടത്
അപേക്ഷയിലെ പിഴവ് കാരണം നേത്തെ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം റദ്ദ് ചെയ്ത വിദ്യാര്‍ത്ഥികള്‍ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകള്‍ തിരുത്തി വേക്കന്‍സിക്ക് അനുസൃതമായി പുതിയ സ്‌കൂള്‍ ഒപ്ഷന്‍ നല്‍കേണ്ടതാണ്.
സപ്ലിമെന്ററി അലോട്‌മെന്റിനായുള്ള വേക്കന്‍സികള്‍ ഒക്ടോബര്‍ 10 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
Important links
HSCAP Admission Website: Click Here
School wise vacancy list: Click Here
Official Notification: Click Here
Vacancy List: Click Here (Link will be active on 10 October)