2020-21 അധ്യായന വർഷത്തെ KEAM(Kerala Engineering Architecture Medical) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് നേരത്തെ തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. അപേക്ഷകർക്ക് അവരുടെ കീ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ജൂൺ 27 ന് വൈകിട്ട് 4 വരെ മാറ്റം വരുത്താൻ അവസരമുണ്ട്. പരീക്ഷ കേന്ദ്രം ഒരു തവണ മാത്രമാണ് മാറ്റാൻ അവസരമുള്ളത്.
മുംബൈ, ഡെൽഹി, ദുബൈ എന്നീ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത അപേക്ഷകർക്ക് ആണ് ഈ അവസരം. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത അപേക്ഷകർക്ക് ഈ അവസരം ഉണ്ടായിരിക്കില്ല.
Download official Notification