കേരള സർക്കാറിന്റ ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷൻ-സമ്പൂർണ്ണ പാർട്ടിട സുരക്ഷാ പദ്ധതിയിലേക്ക് അർഹരായ കുടുംബങ്ങൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് ഒന്ന് മുതൽ പതിനാല് വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് (2021 ഫെബ്രുവരി 20 വരെ അപേക്ഷിക്കാൻ പ്രത്യേക അനുമതി) . പരിപൂർണ്ണമായും കംമ്പ്യൂട്ടർ സോഫ്റ്റവെയർ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഈ വർഷത്തെ അപേക്ഷ നടപടിക്രമങ്ങൾ. അതിനായൽ പൊതുജനങ്ങൾക്ക് സ്വന്തമായി കംമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടാതെ പഞ്ചായത്ത് ഹെൽപ്ഡെസ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സി. എസ്. സി കേന്ദ്രങ്ങൾ, മറ്റു സേവനകേന്ദ്രങ്ങൾ എന്നിവയിലൂടെയും അപേക്ഷിക്കാവുന്നതാണ്.
ആപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ
- റേഷൻ കാർഡ്
- അപേക്ഷകന്റെ ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത്)
- ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം)
- മുൻഗണനാ ഘടകങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖ
- ഭുമി ഇല്ലാത്തവരാണെങ്കില്‍ (റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും ഭുമി ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.)
Life Mission Application Link: Apply Now
ലൈഫ് മിഷൻ അർഹതാ മാനദണ്ഡങ്ങളും മറ്റു പ്രധാന വിവരങ്ങളും
ഓൺലൈനായി അപേക്ഷ സമർപിക്കുന്നത് എങ്ങനെ എന്ന് കാണാം